തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Last Updated:

വയനാട് വൈത്തിരിയില്‍ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സംശയം

കൽപറ്റ: വയനാട് വൈത്തിരിയില്‍ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വേൽമുരുകൻ എന്ന മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്. പുലർച്ചെ നാലുമണി വരെ വെടിവെപ്പ് തുടർന്നു. ലക്കിടിയിലെ ഉപവൻ റിസോർട്ടിലാണ് വെടിവെപ്പ് ഉണ്ടായത്.
ആയുധധാരികളായ മൂന്ന് മുതൽ അഞ്ചു വരെ മാവോയിസ്റ്റുകളായിരുന്നു ബുധനാഴ്ച രാത്രി റിസോർട്ടിന് സമീപമെത്തിയത്. റിസോർട്ടിലെത്തിയ ഇവർ അവിടെയുള്ളവരോട് പണം ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ആയുധധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം ജില്ലയിൽ മുമ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ എത്തിയതായി ദിവസങ്ങൾക്ക് മുമ്പു തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയിടെ ലക്കിടി വനമേഖലയോട് ചേർന്നു കിടക്കുന്ന കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന് എന്ന ഗ്രാമത്തിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തുകയും നാട്ടുകാരുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തതിനു ശേഷം പ്രസംഗിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. നാട്ടുകാരുടെ കൈയിൽ നിന്ന് പണവും ഇവിടെയുള്ള കടയിൽ നിന്ന് സാധനങ്ങളും വാങ്ങിയതിനു ശേഷമായിരുന്നു മാവോയിസ്റ്റുകൾ മടങ്ങിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement