ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി: എം.ജി സർവകലാശാല നടത്തിയ ബി. എ ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബീഹാർ സ്വദേശി പായൽ കുമാരിക്ക് പിന്തുണയുമായി നിരവധി പേർ. ജെ എൻ യു ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് പായൽ. സിവിൽ സർവീസാണ് പായലിന്റെ ലക്ഷ്യം. ഇതിന്റെ പ്രാഥമിക പരീക്ഷയക്കുള്ള തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥി തൊഴിലാളിയുടെ മകളായ പായൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

പായലിന്റെ മുന്നോട്ടുള്ള പഠനത്തിന് പ്രോത്സാഹനമായി ജില്ലാ കളക്ടർ എസ്. സുഹാസ് ലാപ്ടോപ് സമ്മാനിച്ചു. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും പായലിനു സിവിൽ സർവീസ് രംഗത്തേക്ക് എത്താൻ സാധിക്കട്ടെയെന്നും കളക്ടർ ആശംസിച്ചു. നേരത്തെ സബ് കളക്ടർ സുശീൽ കുമാർ സിംഗും തഹസിദാർ ബീന പി ആനന്ദും പായലിനെ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തിരുന്നു. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാറും ലേബർ ഓഫിസ് ജീവനക്കാരുടെ ഉപഹാരം പായലിനു കൈമാറിയിരുന്നു.
advertisement
പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൻലെ വിദ്യാർത്ഥിനി ആയ പായൽ ബീഹാർ സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകൾ ആണ്.

ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 25, 2020 11:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷ്യം സിവിൽ സർവീസ്; ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം