advertisement

അതിശക്തമായ മഴ സാധ്യത; ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ‌

Last Updated:

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

news 18
news 18
കണ്ണൂർ: മഴ ശക്തമായതോടെ സംസ്ഥാനത്ത്  നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ  ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട് , കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ICSE/CBSE സ്കൂളുകൾ, മദ്രസകൾ എന്നിവയടക്കം)ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു.
അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച) ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു.
വടക്കൻ ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണ്. വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.
advertisement
 വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും എം.ആര്‍.എസ് സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിശക്തമായ മഴ സാധ്യത; ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ‌
Next Article
advertisement
'ചർച്ചകൾ നന്നായി പുരോഗമിക്കുന്നു' ഇറാൻ ഊർജ നിലയങ്ങൾക്ക് മേലുള്ള ആക്രമണ വിലക്ക് ട്രംപ് ഏപ്രിൽ 6 വരെ നീട്ടി
'ചർച്ചകൾ നന്നായി പുരോഗമിക്കുന്നു' ഇറാൻ ഊർജ നിലയങ്ങൾക്ക് മേലുള്ള ആക്രമണ വിലക്ക് ട്രംപ് ഏപ്രിൽ 6 വരെ നീട്ടി
  • യുഎസ് പ്രസിഡന്റ് ട്രംപ് ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണ വിലക്ക് ഏപ്രിൽ 6 വരെ നീട്ടി

  • യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു

  • ഹോർമുസ് കടലിടുക്ക് തടയൽ, തിരിച്ചടികൾ, 15 ഇന കർമപദ്ധതി എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളാണ്

View All
advertisement