നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിഎംഒയ്ക്ക് പോലും വായിക്കാൻ പറ്റാതെ ഡോക്ടറുടെ കുറിപ്പടി; വിശദീകരണം തേടി

  ഡിഎംഒയ്ക്ക് പോലും വായിക്കാൻ പറ്റാതെ ഡോക്ടറുടെ കുറിപ്പടി; വിശദീകരണം തേടി

  ഡിഎംഒയും സംഭവത്തിൽ ഇടപെട്ടു. മെഡിക്കൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാൽ തന്‍റെ കയ്യക്ഷരം മോശമാണെന്നാണ് ഡോക്ടർ നൽകുന്ന വിശദീകരണം

  • Share this:
   കൊല്ലം: ഡോക്ടര്‍മാർ മരുന്ന് കുറിച്ച് നൽകുന്ന രീതി പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വച്ചിട്ടുണ്ട്. ആർക്കും വായിക്കാൻ പറ്റാത്ത തരത്തില്‍ കുത്തിക്കുറിച്ച് നൽകുന്ന കുറിപ്പടികൾ മുമ്പും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ മരുന്ന് കുറിപ്പടികൾ വലിയ അക്ഷരത്തിലും വ്യക്തതയിലും വേണമെന്ന് നിർദേശങ്ങളും ഉത്തരവുകളും എത്തിയിട്ടുണ്ട്. എന്നിട്ടും ഇതേ രീതി തന്നെയാണ് പല ഡോക്ടർമാരും പിന്തുടരുന്നതെന്ന് തെളിയിക്കുന്ന പുതിയ സംഭവമാണ് കൊല്ലത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

   Also Read-'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

   കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കുറിച്ച് നൽകിയ ഒരു കുറിപ്പടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. അക്ഷരങ്ങൾ ഉണ്ടോയെന്ന് പോലും സംശയിക്കുന്ന തരത്തിൽ കുറെ വിചിത്രമായ കുത്തിക്കുറിക്കലായിരുന്നു ആ കുറിപ്പ്. ഫാർമസി ജീവനക്കാർക്ക് പോലും ഇത് വായിച്ചെടുക്കാനായില്ല. ജനുവരി നാലിന് ആശുപത്രിയിലെത്തിയ രോഗിക്ക് നൽകിയ ഈ കുറിപ്പടി വലിയ ചർച്ചയാവുകയും ചെയ്തു.

   Also Read-പ്രവാചകനെ അപമാനിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്; പാകിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ

   ഇതോടെ ഡിഎംഒയും സംഭവത്തിൽ ഇടപെട്ടു. മെഡിക്കൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാൽ തന്‍റെ കയ്യക്ഷരം മോശമാണെന്നാണ് ഡോക്ടർ നൽകുന്ന വിശദീകരണം. ആശുപത്രിയിൽ നിയന്ത്രിക്കാൻ പറ്റാത്ത തിരക്കുണ്ടായിരുന്നുവെന്നും ഇതിനിടെ വേഗത്തില്‍ എഴുതിയതാണെന്നും വിശദീകരണമുണ്ട്.
   Published by:Asha Sulfiker
   First published:
   )}