നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പ്രവാചകനെ അപമാനിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്; പാകിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ

  പ്രവാചകനെ അപമാനിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്; പാകിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ

  തീവ്രവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇസ്ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മൂന്നുപേർക്ക് പാകിസ്ഥാനിൽ വധശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിച്ചുവെന്ന മറ്റൊരു കേസിൽ കുറ്റാരോപിതനായ കോളജ് അധ്യാപകനെ പത്ത് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു. പ്രതികൾക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാനും പ്രസിഡന്റിന് ദയാ ഹർജി നൽകാനും അവസരമുണ്ടാകും.

   Also Read- തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയില്‍; ആൺസുഹൃത്തിനെ തിരഞ്ഞ് പൊലീസ്

   പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷയാണ് പാകിസ്ഥാനിൽ നിലവിലുള്ളത്. 1980ൽ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് മതനിന്ദ നിയമങ്ങൾ പാകിസ്ഥാനിൽ കർശനമാക്കിയത്. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോുപിക്കുന്നത്.

   Also Read- ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേട്ടവുമായി മലയാളി താരം

   കോടതി വിധിക്ക് മുമ്പ് തന്നെ എൺപതോളം പേരെ ആൾക്കൂട്ടമോ അല്ലാതെയോ കൊലപ്പെടുത്തിയതായും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. 2011 നും 2015 നും ഇടയിൽമാത്രം 1296ൽ അധികം മതനിന്ദ കേസുകൾ പാകിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. നിയമത്തെ വളരെ പവിത്രമായി കാണുമ്പോഴും ഇസ്ലാമിക കർമശാസ്ത്രത്തിൽ ദൈനനിന്ദയ്ക്ക് വ്യക്തമായ നിർവചനമില്ലെന്നും, അതിനുള്ള ശിക്ഷയെക്കുറിച്ച് യോജിപ്പില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
   Published by:Rajesh V
   First published:
   )}