വീട്ടിലെ കിടപ്പുമുറിയിൽ കയറി യുവതിയെ നായ കടിച്ചു; പേവിഷബാധയുണ്ടെന്ന് സംശയം
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി
തിരുവനന്തപുരം: നായ ശല്യം തെരുവില്‍ മാത്രമല്ല, വീട്ടിലുള്ളിലേക്കും വ്യാപിക്കുന്നു. വീട്ടിലെ കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.
വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയില്‍ ചികിത്സ തേടി.
advertisement
തിരുവനന്തപുരം വഞ്ചിയൂരിന് സമീപം ചിറക്കുളത്ത് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. അഞ്ച് നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടത്. വളർത്തു നായ്ക്കൾ അടക്കമാണ് ചത്തത്. നായ്ക്കൾക്ക് വിഷംകൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
വഞ്ചിയൂരിന് സമീപം ചിറകുളത്ത് ഇന്ന് രാവിലെയാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എത്തിയ സംഘം നായ്കൾക്ക് വിഷം കലർത്തിയ ഭക്ഷണം കൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. രാത്രി 8 മണിയോടെ ഒരാൾ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
advertisement
മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെയാണ് പലയിടത്തു നിന്നും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. 5 നായകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ഏതാനു ദിവസം മുമ്പ് കോട്ടയം മൂളക്കുളത്തും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തു.
advertisement
ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തതും കഴിഞ്ഞ ദിവസമാണ്. ഐപിസി 429 പ്രകാരം ചങ്ങനാശേരി പോലീസാണ് കേസെടുത്തത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2022 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിലെ കിടപ്പുമുറിയിൽ കയറി യുവതിയെ നായ കടിച്ചു; പേവിഷബാധയുണ്ടെന്ന് സംശയം