advertisement

ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; ബസ് കലുങ്കിലും തെങ്ങിലും ഇടിച്ച് നിന്നു

Last Updated:

സ്കൂ‌ൾ കുട്ടികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്

News18
News18
കോട്ടയം ഭരണങ്ങാനത്തിന് സമീപം ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ഇടമറ്റം സ്വദേശി എം ജി രാജേഷാണ് മരിച്ചത്. ചേറ്റുതോട്ടിൽ നിന്നും പാലായ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ തെങ്ങിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രാജേഷിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂ‌ൾ കുട്ടികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത്എത്തി പരിശോധന നടത്തി തുടര്‍നടപടികൾ സ്വീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; ബസ് കലുങ്കിലും തെങ്ങിലും ഇടിച്ച് നിന്നു
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement