Drug peddling | അപകടത്തിൽപ്പെട്ട കാറിൽ കടത്തിയിരുന്നത് ലഹരിമരുന്ന്; പരിക്കേറ്റവർ ആശുപത്രിയിൽ നിന്നും മുങ്ങി
- Published by:user_57
- news18-malayalam
Last Updated:
വയനാട്ടിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കോഴിക്കോട്ടെത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്
കോഴിക്കോട്: ലഹരിമരുന്ന് കടത്തുകയായിരുന്ന കാർ കോഴിക്കോട് വച്ച് അപകടത്തിൽ പെട്ടു. മൂഴിക്കലിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ചത്. നാട്ടുകാർ ഓടിക്കൂടി കാറിലുണ്ടായിരുന്ന രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ നിന്നും ഇവർ മുങ്ങുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 19.700 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിവാര സ്വദേശികളാണിവർ. മെഡിക്കൽ കോളജിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരും ഇവരുടെ സഹായികളുമാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ കണ്ണിന് പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
advertisement
വയനാട്ടിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കോഴിക്കോട്ടെത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട KL 10 AK 6431 കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
January 17, 2023 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Drug peddling | അപകടത്തിൽപ്പെട്ട കാറിൽ കടത്തിയിരുന്നത് ലഹരിമരുന്ന്; പരിക്കേറ്റവർ ആശുപത്രിയിൽ നിന്നും മുങ്ങി