കാസർഗോഡ് യുവാവിന്‍റെ കൊലപാതകം; കസ്റ്റഡിയിലുള്ള പ്രതിയുടെ സുഹൃത്തുക്കൾ വനത്തില്‍ തൂങ്ങിമരിച്ച നിലയിൽ

ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്

News18 Malayalam | news18-malayalam
Updated: August 18, 2020, 10:42 PM IST
കാസർഗോഡ് യുവാവിന്‍റെ കൊലപാതകം; കസ്റ്റഡിയിലുള്ള പ്രതിയുടെ സുഹൃത്തുക്കൾ വനത്തില്‍ തൂങ്ങിമരിച്ച നിലയിൽ
റോഷന്‍, മണി
  • Share this:
കാസര്‍ഗോഡ്: കുമ്പള നായ്ക്കാപ്പിലെ ഹരീഷിനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് തിരയുന്ന സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കൃഷ്ണ നഗര്‍ സ്വദേശി റോഷന്‍ (18), മണി (19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് ഇവരെ രണ്ടു മരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി നായ്ക്കാപ്പിലെ ഓയിൽ മില്ലിലെ തൊഴിലാളിയായ ഹരീഷ്(38) വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പോലീസ് സംശയിക്കുന്ന പ്രതി ശ്രീകുമാറിന്റെ അടുത്ത സുഹൃത്തുക്കളാണ് റോഷനും മണിയും. കൊല്ലപ്പെട്ട രാത്രി ശ്രീകുമാറിനൊപ്പം ഇവർ കാറില്‍ സഞ്ചരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റോഷനും മണിയും കൊല്ലപ്പെട്ട സമയത്തും ശ്രീകുമാറിനൊപ്പം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഇന്നു പുലര്‍ച്ചേ മുതലാണ് ഇവരെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ രാവിലെയും ഉച്ചക്കും തെരച്ചില്‍ നടത്തിയിരുന്നു. അതിനിടേയാണ് വൈകീട്ട് മരിച്ച നിലിയില്‍ കണ്ടെത്തിയത്.

ഹരീഷ് വധ കേസിലെ പ്രതി ശ്രീകുമാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്‍ക്വസ്റ്റിന് ശേഷം കോവിഡ് പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Published by: user_49
First published: August 18, 2020, 10:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading