പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി

Last Updated:

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
അഭിജിത്, ശ്രീജിത്, ചന്തു എന്നീ പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്നു. അഭിജിത്തിനെയും ശ്രീജിത്തിനെയും പൊലീസ്. മൂന്നു പ്രവര്‍ത്തകരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംസ്ഥാനത്ത് പലയിടത്തും ഇന്നും പ്രതിഷേധം അരങ്ങേറി. പലയിടത്തും അക്രമങ്ങളും സംഘര്‍ഷവുമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു.
കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറിഞ്ഞിരുന്നു. ഇതില്‍ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്ത നിലയിലായിരുന്നു.
advertisement
വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ആക്രമസംഭവങ്ങളുണ്ടായി. കെപിസിസി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
advertisement
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. സംഭവ സമയം ഓഫീസില്‍ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി
Next Article
advertisement
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
  • സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം 27-ന് ചേരും, പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുക്കും.

  • പിഎം ശ്രീയിൽ ഒപ്പിട്ടത് മുന്നണി മര്യാദ ലംഘനമാണെന്ന് ബിനോയ് വിശ്വം, എൽഡിഎഫിൽ ഇത് പ്രതീക്ഷിച്ചില്ല.

  • പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ‌ക്കും ഘടകകക്ഷികൾക്ക് കത്ത് നൽകി.

View All
advertisement