K Muraleedharan | 'ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, അടിച്ചാല് തിരിച്ചടി'; കെ മുരളീധരന്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രതിഷേധിച്ച പ്രവര്ത്തകരെ വിമാനത്തിനകത്ത് ഇപി ജയരാജന് ചവിട്ടിയെന്നും ഇപിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്ഗ്രസ് ഓഫീസുകള്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ രൂക്ഷ വിമര്ശിച്ച് കെ മുരളീധരന് എംപി. പ്രതിഷേധിച്ച പ്രവര്ത്തകരെ വിമാനത്തിനകത്ത് ഇപി ജയരാജന് ചവിട്ടിയെന്നും ഇപിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന് പറഞ്ഞു.
'ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാര് വെട്ടി. അവര് ആര് എസ് എസിന് തുല്യം. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില് പ്രതിഷേധിച്ചവര് കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാര്ട്ടി സംരക്ഷിക്കും.തെരുവില് നേരിട്ടാല് തിരിച്ചും നേരിടും' മുരളീധരന് പറഞ്ഞു.
advertisement
'ഇനി ഗാന്ധി സം പറഞ്ഞിട്ട് കാര്യമില്ല. ഇനി പൊലീസില് പരാതിയില്ല. അടിച്ചാല് തിരിച്ചടി'യെന്നും കെ.മുരളീധരന് പറഞ്ഞു.
വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില് പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില് ആക്രമസംഭവങ്ങളുണ്ടായി. കെപിസിസി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന് പറഞ്ഞു.
advertisement
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില് കോണ്ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. കൊല്ലം ചവറ പന്മനയില് കോണ്ഗ്രസ് - ഡിവൈഎഫ്ഐ സംഘര്ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില് കോണ്ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കാസര്കോട് നീലേശ്വരത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ് ഐ പ്രവര്ത്തകര് അടിച്ച് തകര്ത്തു. സംഭവ സമയം ഓഫീസില് ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്ത്തകര് ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര് തളിപ്പറമ്പില് കോണ്ഗ്രസ് ഓഫീസ് അടിച്ചു തകര്ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2022 11:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Muraleedharan | 'ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, അടിച്ചാല് തിരിച്ചടി'; കെ മുരളീധരന്