കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി: എൻ.എസ്.എസ്

മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാൻ കഴിയില്ലെന്ന് ജി. സുകുമാരൻ നായർ

News18 Malayalam | news18-malayalam
Updated: August 2, 2020, 6:47 AM IST
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി: എൻ.എസ്.എസ്
ജി. സുകുമാരൻ നായർ
  • Share this:
ചങ്ങനാശേരി: സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടി എടുക്കാത്തത് അനീതിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാൻ കഴിയില്ല. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്കു പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു 10 ശതമാനം സംവരണം അനുവദിച്ചു കഴിഞ്ഞ മാർച്ച് 30ന് ഉത്തരവിറക്കിയിരുന്നു.

TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
ഈ വർഷത്തെ പ്രവേശന‍ നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ മാസം 18നു ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് വരുന്നതിനു മുൻപ് ഇക്കാര്യം പ്രാബല്യത്തിൽ വരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസുകൾ പ്രാദേശിക സാഹചര്യം പരിശോധിച്ച് അനുവദനീയമായ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാമെന്നും ജനറൽ സെക്രട്ടറി നിർദേശം നൽകി.
First published: August 2, 2020, 6:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading