കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ദിനപത്രം ഡയറക്ടര്‍ സമീറിനും എതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്സ്മെന്റ് നടപടി റിപോര്‍ട്ടില്‍ വ്യക്തമാക്കി.
നോട്ട് നിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ പത്തു കോടി രൂപ എത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി ഇതും അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം .
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.