• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈഫ് മിഷൻ കോഴ: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് തിങ്കളാഴ്ച ഹാജരാകാൻ ഇ ഡി നോട്ടീസ്

ലൈഫ് മിഷൻ കോഴ: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് തിങ്കളാഴ്ച ഹാജരാകാൻ ഇ ഡി നോട്ടീസ്

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു

  • Share this:

    കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്.

    ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള, പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളില്‍ സിഎം രവീന്ദ്രന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.

    നേരത്തെ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത് യു വി ജോസ് ആണ്. കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്ന വിവരത്തെത്തുടർന്നാണ് യു.വി ജോസിനെ ചോദ്യം ചെയ്തത്.

    ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍ നിന്ന് ഒരുകോടി രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണെന്നാണ് ഇഡിയുടെ നിഗമനം.

    Published by:Anuraj GR
    First published: