കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെപിഎ മജീദിന്‍റെയും അബ്ദുല്‍ കരീം ചേലേരിയുടെയും മൊഴിയെടുത്തത്.
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി എം.എല്‍.എ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്‌റില്‍ നിന്നും കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നിവരിൽ നിന്നും മൊഴി എടുത്തു.
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെപിഎ മജീദിന്‍റെയും അബ്ദുല്‍ കരീം ചേലേരിയുടെയും മൊഴിയെടുത്തത്. രാവിലെ 9മണിയോടെ കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ എത്തിയ അബ്ദുല്‍ കരീം ചേലേരിയുടെ മൊഴിയെടുക്കല്‍ 8 മണിക്കൂറിലധികം നീണ്ടു.
വൈകിട്ട് മൂന്നിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് രാത്രി എട്ടിനാണ് മടങ്ങിയത്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണോ എംഎൽഎ പണം വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇ.ഡിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പറഞ്ഞ കെ.പി.എ.മജീദ് പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്താന്‍ തയ്യാറായില്ല.
advertisement
പറയാനുള്ളതെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്ന് മജീദ് പറഞ്ഞു. ആരോപണത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയുടെ മറുപടി. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും കരീം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 33 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. കെ.എം ഷാജി എംഎല്‍എയെ അടുത്ത മാസം 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.
advertisement
ഇയാള്‍ക്ക് പുറമെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് പത്മനാഭന്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2020 11:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു