'എസി മൊയ്തീൻ ചാക്കിൽ കെട്ടി പണം കൊണ്ടുപോയെന്ന് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ എംവി ഗോവിന്ദൻ
- Published by:Naseeba TC
- news18-malayalam
Last Updated:
മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും ഗോവിന്ദൻ
തിരുവന്തപുരം: ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. എ സി മൊയ്തീനെതിരെ വ്യാജ തെളിവ് ഉണ്ടാക്കാൻ ഇഡി ശ്രമിക്കുന്നതായും മൊയ്തീനെയും പി കെ ബിജുവിനെയും പ്രതികളാക്കാൻ മൊഴി നൽകാൻ ചിലരെ നിർബന്ധിച്ചതായും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
മൊയ്തീൻ ചാക്കിൽ കെട്ടി പണം കൊണ്ട് പോയെന്ന് പറയാൻ ഒരാളോട് പറഞ്ഞു. കൗൺസിലർ അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി.
Also Read- ‘കരുവന്നൂർ അത്ര വലിയ പ്രശ്‌നമാണോ?പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്? ‘മന്ത്രി എം.ബി രാജേഷ്
ഇഡിയ്ക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും സഹകരണ മേഖലയ്ക്കെതിരെയും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സഹകരണ മേഖലയെ കൈപ്പിടിയിൽ ഒതുക്കാൻ ആണ് കേന്ദ്രസർക്കാർ ശ്രമം. അമിത് ഷാ തന്നെ അതിന് നേതൃത്വം വഹിക്കുന്നതായും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
advertisement
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 22, 2023 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എസി മൊയ്തീൻ ചാക്കിൽ കെട്ടി പണം കൊണ്ടുപോയെന്ന് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ എംവി ഗോവിന്ദൻ