മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Last Updated:

മലപ്പുറം കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശി തിരുന്നാവായ കളത്തില്‍ വെട്ടത്തില്‍ റാഫി-റഫീല ദമ്പതികളുടെ മകള്‍ റിഷാ ഫാത്തിമയാണ് മരിച്ചത്

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശി തിരുന്നാവായ കളത്തില്‍ വെട്ടത്തില്‍ റാഫി റഫീല ദമ്പതികളുടെ മകള്‍ റിഷാ ഫാത്തിമയാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച 11 ഓടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. കഞ്ഞി കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതി​നെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement