ബസ് കാത്ത് നിൽക്കവെ നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു തെറിപ്പിച്ച വയോധിക മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പത്തനംതിട്ട: റോഡരികിൽ ബസ് കാത്തുനിന്ന വയോധിക കാറിടിച്ച് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂരില്‍ രാവിലെ 9മണിക്കാണ് അപകടമുണ്ടായത്. ആനിക്കാട് സ്വദേശി പൊടിയമ്മ (75) യാണ് മരിച്ചത്. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം.
ഇതും വായിക്കുക: Exclusive| ഗർഭഛിദ്രം നടത്തിയത് 2 യുവതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തല്‍
പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്.
ഇതും വായിക്കുക: വടംവലിയിൽ ഒന്നാം സ്ഥാനം; നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജുനൈസിന്റെ വിയോഗം
ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
September 02, 2025 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസ് കാത്ത് നിൽക്കവെ നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു തെറിപ്പിച്ച വയോധിക മരിച്ചു