ഉമ്മൻചാണ്ടി മത്സരിക്കുമോ? തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി കോൺഗ്രസ്

Last Updated:

കെ.പി.സി.സി നിർദ്ദേശിച്ചാൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് തടസം നിൽക്കുകയില്ല

ടി.ജെ. ശ്രീലാൽ
കേരളത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ കോൺഗ്രസ് വീണ്ടും ഉമ്മൻചാണ്ടിയിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്നു. കെ.പി.സി.സി പ്രസി‍ഡന്‍റിന്റെ പ്രഖ്യാപനം വ്യക്തമക്കുന്നത് ഇത് കൂടിയാണ്. ഉമ്മൻ ചാണ്ടി മത്സരിച്ചാലും ഇല്ലെങ്കിലും ശബരിമല വിഷയത്തിലടക്കം പിന്നോട്ട് പോയ കോൺഗ്രസിന് തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാകാൻ ഈ പ്രഖ്യാപനം സഹായിക്കും. കെ.പി.സി.സി നിർദ്ദേശിച്ചാൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് തടസം നിൽക്കുകയുമില്ല.
ഉമ്മൻ ചാണ്ടി മത്സരിക്കുമോ? മത്സരിച്ചാൽ ഏതു മണ്ഡലം? കോൺഗ്രസിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രതിയോഗികളും ഇതേ ചോദ്യം ചർച്ച ചെയ്യുകയാണ്. ഉമ്മൻ ചാണ്ടി മത്സരിച്ചാലും ഇല്ലങ്കിലും ഈ ചർച്ച തന്നെയാണ് കോൺഗ്രസ് ആദ്യം ലക്ഷ്യമിട്ടത്. ഉമ്മൻ ചാണ്ടി മത്സരിക്കണമോയെന്നത് ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത് കെ.പി.സി.സിയിലാണ്. പിന്നാലെ എ.ഐ.സി.സി. തലത്തിലും. എന്നാൽ ഈ രണ്ടു തലത്തിലും ഇത്തരമൊരു ചർച്ച ഔദ്യോഗികമായി ഉണ്ടായിട്ടില്ല. അതിന് മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് ഈ ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന ചർച്ച കെ.പി.സി.സിയിൽ നിന്ന് തുടങ്ങിയാൽ അതിന് ഇപ്പോൾ ലഭിക്കുന്ന ഊർജ്ജവും സ്വീകാര്യതയും ഉണ്ടാകില്ലായിരുന്നു. സീറ്റ്മോഹികളായ യുവപ്രതിഭകളെങ്കിലും ഇതിനെതിരെ പരസ്യമായി എത്താനും ഇടയുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റിന്റെ ആഗ്രഹപ്രഖ്യാപനത്തിലൂടെ അത് മറികടക്കാനായി.
advertisement
ഇനിയറിയേണ്ടത് ഉമ്മൻ ചാണ്ടിയുടെ നിലപാടാണ്. അത് തുടക്കത്തിൽ അനുകൂലമാകാൻ സാധ്യതയില്ല. ഹൈക്കമാൻഡിന്റെ ഇടപെടലിലാകും ഒടുവിൽ തീരുമാനമുണ്ടാകുക. പക്ഷെ അത് ഏതു മണ്ഡലത്തിൽ മത്സരിക്കണമെന്ന കാര്യത്തിൽകൂടി തീരുമാനമായ ശേഷമേയുണ്ടാകൂ. കോട്ടയമായിരുന്നു ആദ്യം പറഞ്ഞു കേട്ടത്. വിട്ടുനൽകില്ലെന്ന് കേരള കോൺഗ്രസ് എം നിലപാടെടുത്തിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാണെങ്കിൽ ഇടുക്കിയുമായി വച്ചുമാറുക തന്നെ ചെയ്യും. ജനറൽ സെക്രട്ടറിയായ ശേഷവും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരുന്ന ഉമ്മൻ ചാണ്ടി ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങി ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവടുമാറാൻ തയ്യാറാകുമോ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടി മത്സരിക്കുമോ? തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി കോൺഗ്രസ്
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement