• HOME
  • »
  • NEWS
  • »
  • kerala
  • »
  • EMCCയുടെ ഇന്ത്യൻ ഓഫീസ് അങ്കമാലി കവലയിലെ തുറക്കാത്ത 2 പീടിക മുറികൾ; കോടികളുടെ കരാറിനെതിരെ മത്സ്യത്തൊഴികൾ

EMCCയുടെ ഇന്ത്യൻ ഓഫീസ് അങ്കമാലി കവലയിലെ തുറക്കാത്ത 2 പീടിക മുറികൾ; കോടികളുടെ കരാറിനെതിരെ മത്സ്യത്തൊഴികൾ

അമേരിക്കയിലുള്ള ഷിജു വർഗീസിന്റെയും സഹോദരങ്ങളുടെയുമാണ് കമ്പനി. 12 കമ്പനികളുടെ കൂട്ടായ്മയാണ് ഇഎംസിസി. ആർക്കും ഈ മേഖലയിൽ വേണ്ടത്ര പരിചയവും ഇല്ല.

ഇഎംസിസിയുടെ ഇന്ത്യൻ ഓഫീസ് അങ്കമാലിയിലെ രണ്ട് പീടികമുറികൾ

ഇഎംസിസിയുടെ ഇന്ത്യൻ ഓഫീസ് അങ്കമാലിയിലെ രണ്ട് പീടികമുറികൾ

  • Share this:
കൊച്ചി: 5000 കോടിയോളം രൂപയുടെ പദ്ധതി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച വിവാദ കരാർ നേടിയ ഇ എം സി സി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ഏക ഓഫീസ് എറണാകുളത്താണ്. അമേരിക്കയിലെ ന്യൂയോർക്കിൽ മറ്റൊന്ന്. എറണാകുളത്തുള്ള ഓഫീസ് അത്ര പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ ആകില്ല. അങ്കമാലിയിലെ മാർക്കറ്റിനോട് ചേർന്നാണ് സഹസ്ഥാപനം ആയി വിശേഷിപ്പിക്കപ്പെടുന്ന ഇ എം ഇ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. ഇവിടെ ചെന്നാൽ നമുക്ക് കാണാൻ കഴിയുന്നത് കച്ചവടസ്ഥാപനങ്ങൾക്കിടയിൽ പൂട്ടിയിട്ട 2 ഷട്ടറും ഒരു ചെറിയ ബോർഡുമാണ്. ഇവിടെ എന്ത് സ്ഥാപനമാണ് പ്രവർത്തിക്കുന്നതെന്ന് പോലും ആർക്കും അറിയില്ല. വളരെ വിരളമായി മാത്രമാണ് ഇത് തുറക്കുന്നത്. ജീവനക്കാരെയും ആർക്കും പരിചയവുമില്ല. എപ്പോഴെങ്കിലും വന്നു തുറന്നു പോകും. മാധ്യമ പ്രവർത്തകർ സ്ഥാപനം അന്വേഷിച്ചു ചെല്ലുമ്പോൾ മാത്രമാണ് കോടിക്കണക്കിന് രൂപയുടെ കരാർ നേടിയ സ്ഥാപനം മാർക്കറ്റിനകത്ത് പ്രവർത്തിക്കുന്നത് പരിസരത്തുള്ളവർ അറിയുന്നത്.

അമേരിക്കയിലുള്ള ഷിജു വർഗീസിന്റെയും സഹോദരങ്ങളുടെയുമാണ് കമ്പനി. 12 കമ്പനികളുടെ കൂട്ടായ്മയാണ് ഇഎംസിസി. ആർക്കും ഈ മേഖലയിൽ വേണ്ടത്ര പരിചയവും ഇല്ല.

Also Read- മത്സ്യബന്ധനത്തിന് US കമ്പനി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്ന് മന്ത്രി

അതേ സമയം അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായുള്ള മത്സ്യബന്ധന മേഖലയിലെ കരാറിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ സംഘടനകളുടെ യോഗം കൊച്ചിയിൽ ചേരും. കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്ന് തൊഴിലാളികൾ പറയുന്നു.

മത്സ്യബന്ധന മേഖലയിലും മത്സ്യത്തൊഴിലാളികളിൽ തന്നെയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ. പുതിയ മത്സ്യബന്ധന യാനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന പ്രഖ്യാപിത നയങ്ങൾ അട്ടിമറിച്ചു കൊണ്ടുള്ളതാണ് കരാർ. 25 വർഷത്തേക്ക് കമ്പനിക്ക് പൂർണമായും അധികാരം നൽകുന്ന രീതിയിലുള്ളതാണ് കരാർ പുതിയ തീരുമാനത്തിലൂടെ കേരളത്തിന്റെ കടൽ തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു.

Also Read- പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍; ബന്ധുവിനായി തിരച്ചില്‍

ഇ എം സി സി എന്ന കമ്പനിയെ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുകയാണ്. കരാർ സംബന്ധിച്ചുള്ള പൂർണ വിവരങ്ങളും പുറത്ത് വിടുന്നില്ല. ഇതിനിടയിലാണ് ഇതുസംബന്ധിച്ച ഒന്നുമറിയില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും. ഇത് പൊതുവിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു. കരാർ റദാക്കുന്നത് വരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.

5000 കോടിരൂപയുടെ കരാർ ഇ എം സി സിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. എന്നാൽ ഇത്തരമൊരു കരാർ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്നും ആരോപിച്ചിരുന്നു.
Published by:Rajesh V
First published: