CSI ആസ്ഥാനത്തെ ED പരിശോധന പൂർത്തിയായി; ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാരക്കോണം മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി. 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന കഴിഞ്ഞ് ഇ.ഡി സംഘം മടങ്ങി. കാരക്കോണം മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. കള്ളപ്പണം വെളുപ്പിക്കലിന് ബിഷപ്പ് ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ് എന്നിവര്‍ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു.
സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് യുകെയിലേക്ക് പോകുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. ബിഷപ്പ് ധർമരാജ് റസാലത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടില്ലെന്നും മറ്റ് രേഖകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പാസ്റ്ററൽ ബോഡി സെക്രട്ടറി ഫാ. ജയരാജ് ബെന്നറ്റ് പറഞ്ഞു.
പരാതി കെട്ടിച്ചമച്ചതെന്ന് ബോധ്യപ്പെടുത്താൻ ആയെന്നും സഭാ പ്രതിനിധികൾ പറഞ്ഞു. ഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് യുകെയിലേക്ക് പോകുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. സഭാ ആസ്ഥാനത്തിന് പുറമേ കാരക്കോണം മെഡിക്കല്‍ കോളേജ് സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
advertisement
അതേസമയം ഇ.ഡി നടപടിയ്ക്കെതിരെ സഭാ ആസ്ഥാനത്ത് പ്രതിഷേധമുണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നേര്‍ക്കുനേരായിരുന്നു പ്രതിഷേധം. ബിഷപ്പ് അനുകൂലികൾ ബിഷപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതികൂലിക്കുന്നവർ ബിഷപ്പിനെതിരെ കൂകിവിളിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2022 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CSI ആസ്ഥാനത്തെ ED പരിശോധന പൂർത്തിയായി; ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധി