ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു; അണ്‍ എയ്ഡഡില്‍ ഒരു കുട്ടി കൂടി; കാരണം ജനന നിരക്കിലെ കുറവെന്ന് മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധന
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
2024-25 അധ്യയനവർഷം 2,50,986 കുട്ടികളാണ് ഒന്നാംക്ലാസിൽ ചേർന്നത്. ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് 2025-26-ൽ 2,34,476 പേരാണ് ചേർന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജനനനിരക്കിലെ കുറവാണിതിൽ പ്രതിഫലിച്ചതെന്നും മന്ത്രി വിശദീകരിച്ചു. അൺ എയ്ഡഡ് സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ ഒരുകുട്ടിയുടെ വർധനയേയുള്ളൂ. കഴിഞ്ഞവർഷം 47,862 കുട്ടികളായിരുന്നു. ഈവർഷം 47,863.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ രണ്ടുമുതൽ പത്തുവരെ ക്ലാസുകളിലായി കഴിഞ്ഞവർഷം 28,86,607 കുട്ടികളായിരുന്നു. ഈ വർഷം 29,27,513 കുട്ടികളുണ്ട്. മുൻവർഷത്തേക്കാൾ 40,906 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2010ൽ ജനിച്ച കുട്ടികളാണ് ഈവർഷം എസ്എസ്എൽസി പൂർത്തിയാക്കിയത്. 2010 ലെ ജനനനിരക്ക് 15.75 ശതമാനമായിരുന്നു. 2020ൽ ജനിച്ചവരാണ് ഈവർഷം ഒന്നാംക്ലാസിലെത്തിയത്. 2020ലെ ജനനനിരക്ക് 12.77 ശതമാനമാണ്.
advertisement
അതേസമയം, കോവിഡിനും പ്രളയത്തിനും ശേഷം പൊതുവിദ്യാലയങ്ങളിൽ കൂടുതലായിവന്ന കുട്ടികൾ പിന്നീട് ടി വാങ്ങി മടങ്ങിപ്പോയെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ, പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മെച്ചപ്പെട്ടനിലയിൽ പൊതുവിദ്യാലയങ്ങളിൽ സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 18, 2025 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു; അണ്‍ എയ്ഡഡില്‍ ഒരു കുട്ടി കൂടി; കാരണം ജനന നിരക്കിലെ കുറവെന്ന് മന്ത്രി