കനത്ത മഴയും മലവെള്ളപ്പാച്ചിലും; കുംഭാവുരുട്ടി, പാലരുവി, പൊൻമുടി, നെയ്യാർ മേഖലയിൽ പ്രവേശനം നിരോധിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ജനങ്ങൾക്ക് പ്രവേശനാനുമതി ഇല്ല
തിരുവനന്തപുരം: കനത്ത മഴയും മലവെള്ളപ്പാച്ചിലും കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ അച്ചൻകോവിൽ ഡിവിഷനിലെ കുംഭാവുരുട്ടിയിലും പാലരുവി, കല്ലാർ,അടവി, മങ്കയം, പൊൻമുടി, നെയ്യാർ തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വനം - വന്യ ജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുംഭാവുരുട്ടി പ്രദേശത്ത് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഉണ്ടായ ഒരാളുടെ മരണവും ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ആണ് തീരുമാനം. പൊതു ജനങ്ങൾ സഹകരിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു.
അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മഴവെളളപ്പാച്ചിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ചെങ്കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
പാറക്കെട്ടിൽ തലയിടിച്ച് വീണ ഈറോഡ് സ്വദേശി കിഷോർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. 14 പേരാണ് ഒഴുക്കിൽ പെട്ടത് എല്ലാവരെയും രക്ഷപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം ജില്ലയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ അറിയിച്ചു.
advertisement
Also Read- കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 2.5 cm വീതം ഉയർത്തിയിട്ടുണ്ട് (ആകെ - 10cm ). അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഒരു മണിക്കൂറായി കനത്ത മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന നിലയിൽ ഇന്ന് (ജൂലൈ - 31) രാത്രി 7:00 ന് നാലു ഷട്ടറുകളും 2.5 cm കൂടി ഉയർത്തുമെന്നും (ആകെ 20 cm) സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു -ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2022 ജൂലൈ 31, സമയം - 06:51 pm)
advertisement
കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മീനച്ചിൽ മൂന്നിലവിലാണ് ഉരുൾപൊട്ടിയത്.മൂന്നിലവ് ടൗണിൽ വെള്ളം കയറി. ആളപായമില്ല. തിരുവനന്തപുരം വിതുര പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. കല്ലാർ ഭാഗത്തുനിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിലാണ് വെള്ളം കയറിയത്.ഇതേ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപെട്ടു.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വന മേഖലകളിൽ കനത്ത മഴ തുടരുന്നു. റാന്നി , സീതത്തോട്, ഗവി, ചിറ്റാർ മേഖലകളിലും മഴ ശക്തമാണ്. കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 8:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴയും മലവെള്ളപ്പാച്ചിലും; കുംഭാവുരുട്ടി, പാലരുവി, പൊൻമുടി, നെയ്യാർ മേഖലയിൽ പ്രവേശനം നിരോധിച്ചു