ഭാര്യ ഉണ്ടായിരിക്കെ സഹപ്രവർത്തകയുമായി വിവാഹം: രണ്ട് റവന്യൂ വകുപ്പ് ജീവനക്കാരെ എറണാകുളം കളക്ടർ സസ്പെൻഡ് ചെയ്തു

Last Updated:

കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പത്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയെയുമാണ് കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തത്

കൊച്ചി: നിയമപരമായി വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരില്‍, ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പത്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയെയുമാണ് കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പത്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ ടി സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
advertisement
ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് കാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടികൂടിയത്.
advertisement
വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നു എന്ന വിവരം ലഭിച്ചു റെയ്ഡിന് എത്തിയ എക്‌സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. വീട്ടുടമസ്ഥൻ കെഎസ്ഇബി ജീവനക്കാരൻ ആണെന്നും ഭാര്യ സ്കൂൾ അധ്യാപിക ആണെന്നും കൂടി അറിഞ്ഞപ്പോൾ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മുൻപ് ചാരായം വാറ്റുമായി ബന്ധപ്പെട്ട് കേസ് ഉണ്ടെന്നു അറിഞ്ഞപ്പോൾ വീട്ടില്‍ കയറി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
എക്സൈസ് സംഘം റെയ്ഡിനെത്തിയ സമയത്ത് സുകുമാരൻ ജോലി സ്ഥലത്ത് ആയിരുന്നു. പരിശോധനയിൽ വീടിന്റെ അടുക്കളയിൽ നിന്നും 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. എക്‌സൈസ് വീട്ടിൽ കയറിയതറിഞ്ഞ് സുകുമാരൻ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു ഇറങ്ങി ഒളിവിൽ പോയതിനാൽ സുകുമാരനെ പിടികൂടാൻ സാധിച്ചില്ല. അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.
advertisement
വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000 രൂപ ഈടാക്കി ആണ് വിൽപന നടത്തിയിരുന്നത്. 'കിങ്ങിണി' എന്ന വിളിപ്പേരിലാണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങളും ധന്യങ്ങളും അധികമായി ചേർത്താണ് ഇയാൾ സ്പെഷ്യൽ ചാരായം ഉണ്ടാക്കിയിരുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, പ്രിൻസ്, കൃഷ്ണപ്രസാദ്‌, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജി, നിമ്യ, ഡ്രൈവർ ഷൈജു എന്നിവരാണ് ഇൻസ്‌പെക്ടറെ കൂടാതെ റൈഡിൽ ഉണ്ടായിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യ ഉണ്ടായിരിക്കെ സഹപ്രവർത്തകയുമായി വിവാഹം: രണ്ട് റവന്യൂ വകുപ്പ് ജീവനക്കാരെ എറണാകുളം കളക്ടർ സസ്പെൻഡ് ചെയ്തു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement