നൗഷാദിനെ അറിയാമോ? എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്കിയ വ്യാപാരിയെ?
Last Updated:
എറണാകുളം ബ്രോഡ് വേയിലുള്ള വ്യാപാരിയായ നൗഷാദാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്നത്
കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ നല്കിയ വായപാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എറണാകുളം ബ്രോഡ് വേയിലുള്ള വ്യാപാരിയായ നൗഷാദാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്നത്.
വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദാണ് സഹായമഭ്യര്‍ത്ഥിച്ച് തന്റെ കടയിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കണക്കുകള്‍ നോക്കാതെയും പറയാതെയും തുണിത്തരങ്ങള്‍ എടുത്ത് നല്‍കിയത്. രാജേഷ് ശര്‍മയെന്നയാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ലൈവായാണ് നൗഷാദിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
Also Read: കോട്ടക്കുന്നിന് നോവായി ഗീതുവും മകനും; മരണത്തിലും പിഞ്ചോമനയുടെ കൈ മുറുകെ പിടിച്ച അമ്മ
തങ്ങള്‍ ബ്രോഡ് വേയില്‍ കളക്ഷന്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈയ്യില്‍ സാധനം ഉണ്ടെന്ന് പറഞ്ഞ് നൗഷാദ് വിളിച്ച് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് രാജേഷ് ശര്‍മയുടെ ഫേസ്ബുക് ലൈവ് ആരംഭിക്കുന്നത്. അടച്ചിട്ട കടതുറന്നാണ് തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതെന്നും രാജേഷ് വീഡിയോയിലൂടെ പറയുന്നു.
advertisement
നൗഷാദിനോട് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്ന സങ്കടമാണ് തങ്ങള്‍ക്കെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നത്. തങ്ങള്‍ക്ക് ഇത് മതിയെന്നും നന്ദിയുണ്ടെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 11, 2019 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൗഷാദിനെ അറിയാമോ? എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്കിയ വ്യാപാരിയെ?