'പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു'; തിരുവനന്തപുരത്ത് പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം NSS കരയോഗം പ്രസിഡന്റ് ജീവനൊടുക്കി
- Published by:Sarika KP
- news18-malayalam
Last Updated:
അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം കരയോഗം പ്രസിഡന്റിന്റെ ജീവനൊടുക്കി. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപിൻറെ പേരു എഴുതിവച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. പൊലീസുകാരന്റെ പേരെഴുതിവച്ച ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ കള്ളക്കേസിൽ കുടുക്കിയെന്നാണ് അജയകുമാർ ആരോപിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തു തർക്കത്തിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു. അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുക്കുകയായിരുന്നു.
ഇതിനെ തുടർന്ന് അജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്‍ത്തിയെന്നാണ് ആരോപണം. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം ഉള്‍പ്പടെയുള്ള കള്ളക്കേസില്‍ കുടുക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 01, 2023 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു'; തിരുവനന്തപുരത്ത് പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം NSS കരയോഗം പ്രസിഡന്റ് ജീവനൊടുക്കി