നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി - ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്ക് ലഭിച്ച അജ്ഞാത സന്ദേശം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജബോംബ് ഭീഷണി. റൺവേയിലേക്കd നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു.
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി – ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്ക് ലഭിച്ച അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്ക് നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡിന്റെ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം ബെംഗളൂരുവിലേക്കു പുറപ്പെട്ടു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 28, 2023 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിച്ചു