Madhu Murder Case | പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രധാന സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് മധുവിന്റെ സഹോദരി
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസ്(Madhu Murder Case) അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി ആരോപിച്ചു.
മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു. ഒരിക്കല്‍ മുഖംമൂടി ധരിച്ച രണ്ടു പേര് വീട്ടിലെത്തി'. കേസില്‍ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു
2018 ഫെബ്രുവരി 22 നാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.
advertisement
കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25 നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല. ഇതോടെ കേസ് മാര്‍ച്ച് 26ലേക്ക് മാറ്റി.
advertisement
2019 ഓഗസ്റ്റിലാണ് വി ടി രഘുനാഥിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, ഒരിക്കല്‍പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം. അതേസമയം, ഡിജിപി ഓഫീസില്‍നിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2022 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu Murder Case | പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം