പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ
പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ
മാര്‍ച്ച് ആറിനായിരുന്നു കൊടിയത്തൂരും വേങ്ങേരിയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലേയും ഫാമുകളിലേയുംആയിരക്കണക്കിന് വളര്‍ത്തു പക്ഷികളെ ശാസ്ത്രീയമായ രീതിയില്‍ കൊന്നൊടുക്കി.
കോഴിക്കോട്: പക്ഷിപ്പനി ഭീതിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൊന്നൊടുക്കിയ വളർത്തുപക്ഷികളുടെ ഉടമകൾക്ക് നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. വരുമാനം നിലച്ചതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണിപ്പോൾ.
പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 13000 കോഴികളെയും 3000 അലങ്കാര പക്ഷികളെയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കിയത്.
എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും ഒരു രൂപപോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാടും നഗരവും കൊവിഡ് ഭീതിയിലകപ്പെട്ടിരിക്കെ വരുമാനം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് പൗള്‍ട്രി ഫാം നത്തുവന്നവരുള്‍പ്പെടെയുള്ള കര്‍ഷകര്‍.
അലങ്കാര പക്ഷികള്‍, കോഴികള്‍, താറാവുകള്‍, കാടകള്‍ ഉള്‍പ്പെടെയുള്ളവയെയാണ് പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് വ്യാപകമായി കൊന്നൊടുക്കിയിരുന്നത്. പിന്നീടിത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പടർന്നു. ഇവിടെയും നിരവധി പക്ഷികളെ കൊന്നൊടുക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.