കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ. ഇക്കാരണത്താൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോക്യ സംഘടനയോട് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു.
എന്നാൽ വായുവിലൂടെ വൈറസ് പടരുമെന്ന് 32 രാജ്യങ്ങളിലെ 239 ഓളം ശാസ്ത്രജ്ഞർ പറയുന്നു. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ചയോടെ ഇക്കാര്യങ്ങൾ വിശദമാക്കി ജേണൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.
അതേസമയം, വായുവിലൂടെ രോഗം പകരുമെന്നതിനുള്ള തെളിവുകൾ ബോധ്യപ്പെടുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത പരിശോധിച്ചു വരുന്നതായും സംഘടന വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.