'യാത്രാമൊഴി' പാടി അച്ഛൻ പോയത് അറിയാതെ മകൾ വിവാഹിതയായി

Last Updated:

വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുകാരണം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്.

കൊല്ലം: കല്യാണത്തലേന്ന് 'യാത്രാമൊഴി' പാടി അച്ഛൻ കുഴഞ്ഞുവീണുമരിച്ചതറിയാതെ മകൾ വിവാഹിതയായി. ഇളയമകളുടെ വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ സത്‌കാരത്തിൽ പാടുമ്പോഴാണ് നീണ്ടകര പുത്തൻതുറ എഎംസി മുക്ക് താഴത്തുരുത്തിൽ ചമ്പോളിൽവീട്ടിൽ വിഷ്ണുപ്രസാദ് (55) കുഴഞ്ഞുവീണു മരിച്ചത്. തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ് ഐയാണ്. വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുകാരണം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്. നീണ്ടകര പരിമണം ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം.
ഇളയമകൾ ആർച്ച പ്രസാദിന്റെ വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് വീട്ടിൽ സ്വീകരണച്ചടങ്ങ് ഒരുക്കിയത്. 'അമരം' എന്ന സിനിമയിലെ 'വികാര നൗകയുമായ്' എന്ന ഗാനമാണ് വിഷ്ണുപ്രസാദ് ആലപിച്ചത്. 'രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ' എന്ന വരികൾ പാടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് നിലത്തു വീഴുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
advertisement
കടയ്ക്കൽ സ്വദേശിയായ നവവരന്റെ പേരും വിഷ്ണുപ്രസാദ് എന്നാണ്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുഷമ. മറ്റു മക്കൾ: അനു പ്രസാദ്, ആര്യ പ്രസാദ്. ഷാബു മറ്റൊരു മരുമകനാണ്. മൂത്തമകൻ അനു പ്രസാദ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. പാടുന്നതിനിടെ എസ്ഐ കുഴഞ്ഞുവീഴുന്നതിന്റെ വീഡിയൊ ഞായറാഴ്ച രാവിലെമുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യാത്രാമൊഴി' പാടി അച്ഛൻ പോയത് അറിയാതെ മകൾ വിവാഹിതയായി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement