സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വ്യാജ പരാതി നൽകിയ വനിതാ എക്സൈസ് ഓഫീസർക്ക് സസ്പെൻഷൻ

Last Updated:

സഹപ്രവർത്തകരുടെ മുന്നിൽവച്ചു ലൈംഗികച്ചുവയോടെ സംസാരിക്കുന്നുവെന്നും സ്ത്രീയെന്ന നിലയിലോ ഒരു കുട്ടിയുടെ അമ്മയെന്ന നിലയിലോ ഓഫിസിൽ നിന്ന് ആവശ്യപ്പെടുമ്പോൾ പോകാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് പരാതി നൽകിയത്

News18
News18
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കെതിരെ നൽകിയ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനു പിന്നാലെ വനിതാ സിവിൽ എക്സൈസ് ഓഫിസർക്ക് സസ്പെൻഷൻ. ആലപ്പുഴ കാർത്തികപ്പള്ളി എക്സൈസ്' റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ കുമാരി വീണയെയാണ് സസ്പെൻഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടു സഹപ്രവർത്തകരുടെ മു ന്നിൽവച്ചു ലൈംഗികച്ചുവയോടെ സംസാരിക്കുന്നുവെന്നും സ്ത്രീയെന്ന നിലയിലോ ഒരു കുട്ടിയുടെ അമ്മയെന്ന നിലയിലോ ഓഫിസിൽ നിന്ന് ആവശ്യപ്പെടുമ്പോൾ പോകാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് കുമാരി വീണ കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്കെതിരെ 2024 സെപ്റ്റംബറിൽ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കു പരാതി നൽകിയത്.
ആലപ്പുഴ അസിസ്റ്റ്‌ന്റ് എക്സൈസ് കമ്മിഷണറുടെയും ഹരിപ്പാട് പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണറാണ് സസ്പെൻഡ് ചെയ്‌തത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നു കുമാരി വീണയുടെ അപേക്ഷ പ്രകാരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറെ പുനരന്വേഷണത്തിന് നിയോഗിച്ചു. ഇതിലും പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. കൂടാതെ നവംബറിൽ ഹരിപ്പാട് പൊലീസിനും കുമാരി വീണ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ നsത്തിയ അന്വേഷണത്തിലും ആരോപണങ്ങൾ വ്യാജമാ ണെന്നു കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വ്യാജ പരാതി നൽകിയ വനിതാ എക്സൈസ് ഓഫീസർക്ക് സസ്പെൻഷൻ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement