നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്?
Last Updated:
കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തി
തൃശൂര്‍: നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതൃത്വവുമായും മഞ്ജു വാര്യര്‍ കൂടിയാലോചന നടത്തി. എന്നാല്‍ ഇത്തവണ മഞ്ജുവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. പകരം പ്രചാരണ രംഗത്ത് അവരെ സജീവമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനുമായി മഞ്ജു വാര്യര്‍ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മകന്‍ കെ.എസ് ശബരിനാഥന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുമായി മഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണ് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയത്. താരസംഘടനായായ 'അമ്മ'യെ വെല്ലുവിളിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ള്യൂ.സി.സി) എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. എന്നാല്‍ കാലക്രമത്തില്‍ സംഘടനയുടെ മുഖ്യധാരയില്‍ നിന്നും അവര്‍ പിന്‍മാറിയെങ്കിലും അപ്പോഴേയ്ക്കും മഞ്ജു വാര്യരുടെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
advertisement
Also Read: പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍: അതിഥികള്‍ വാഹനത്തിന്റെ റിമോട്ട് എന്തു ചെയ്യണം?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതി സ്ഥാനത്തായപ്പോള്‍ മഞ്ജു വാര്യരുടെ നിലപാട് സിനിമാ ലോകവും ആരാധകരും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ആരാധകര്‍ക്ക് ഏറെ വിശ്വാസമുള്ള താരമെന്ന പ്രതിച്ഛായ സര്‍ക്കാരിന്റെ പരസ്യങ്ങളിലും മഞ്ജുവിനെ അഭിവാജ്യഘടകമാക്കി. എന്നാല്‍ അടുത്തിടെ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ അവര്‍ പിന്നീട് പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ തീരുമാനവും കോണ്‍ഗ്രസ് ബന്ധത്തിന്റ പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2019 2:30 PM IST


