ചലച്ചിത്ര നിർമാതാവായ ജനതാദള്‍ സംസ്ഥാന ട്രഷറര്‍ എസ്ഡിപിഐയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
കാൽ നൂറ്റാണ്ടോളമായി പാലാ നഗരസഭയിൽ കൗൺസിലർ ആയിരുന്നു. ദീർഘകാലം എൽഡിഎഫ് കൺവീനറായി പ്രവർത്തിച്ചു
കോട്ടയം: ദീര്‍ഘകാലം ജനതാദളിന്റെ സംസ്ഥാന ട്രഷററും പാലായിലെ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ടായ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് എസ്ഡിപിഐയെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് സിബി അവകാശപ്പെട്ടു. ഈരാറ്റുപേട്ടയില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവിയില്‍ നിന്നാണ് സിനിമാ നിർമാതാവും വ്യാപാരിയുമായ സിബി അംഗത്വം സ്വീകരിച്ചത്.
പാലാ സ്വദേശിയായ സിബി തോട്ടുപുറം 2013ല്‍ ഒരു യാത്രയില്‍, കിളി പോയി, ഹണീ ബീ, 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2, ഹായ് അയാം ടോണി, 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടലറല്‍, 2018ല്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്നീ ചിത്രങ്ങങ്ങൾ നിർമിച്ചു.
അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് സിബിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് വാർത്താകുറിപ്പിൽ അറിയിച്ചു.
advertisement
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ജോര്‍ജ് മുണ്ടക്കയം, വി എം ഫൈസല്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ്, അലോഷ്യസ് കൊള്ളാന്നൂര്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിൽ സംബന്ധിച്ചു.
Summary: Sibi Thottupuram, a long-time Janata Dal state treasurer and LDF convener in Pala, has joined the SDPI. Accepting the party's membership, Sibi claimed that joining the SDPI was the best decision in his three-and-a-half-decade political career. The film producer and businessman received his membership from SDPI national working committee member Muvattupuzha Ashraf Moulavi at a function held in Erattupetta.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 23, 2025 6:51 PM IST