News18 Malayalam
Updated: October 28, 2018, 12:33 PM IST
ragunath nambiar
കണ്ണൂര്‍: കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയതോടെ ഉദ്ഘാടനത്തിനുമുമ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളം. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിനാണ് ഉദ്ഘാടനം ചെയ്യുന്നത്.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് കണ്ണൂരുകാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും പ്രധാന മന്ത്രിയാണെങ്കിലും മറ്റൊരു കാര്യമുണ്ട്. അത് കണ്ണൂരില്‍ വിമാനമിറക്കിയ ആദ്യത്തെ വൈമാനികന്‍ കണ്ണൂരുകാരന്‍ തന്നെയാണെന്നതാണ്.
ചോര വീഴ്ത്തി നടയടപ്പിക്കല് : വിവാദ പരാമര്ശത്തില് രാഹുല് ഈശ്വര് വീണ്ടും അറസ്റ്റില്
2016 ല്‍ പരീക്ഷണ പറക്കലിനായ് കണ്ണൂരിലിറങ്ങിയ ഏയര്‍ ഫോഴ്‌സിന്റെ വിമാനം പറത്തിയത് അന്ന് ഏയര്‍ മാര്‍ഷലായിരുന്ന രഘുനാഥ് നമ്പ്യാരാണ്. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ നിലവില്‍ ഏയര്‍ ഫോഴ്‌സിലെ ഡെപ്യൂട്ടി ചീഫാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ഇദ്ദേഹം തന്നെയാണ്. ഏയര്‍ഫോഴ്‌സിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയിലെത്തിയ രഘുനാഥ് നമ്പ്യാര്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ ഭാഗമായ വ്യക്തിയാണ്.
പരീക്ഷണ പറക്കലുകളിലൂടെ ശ്രദ്ധ നേടിയ ഇദ്ദേഹം 35 ഇനം വിമാനങ്ങള്‍ 4,700 മണിക്കൂറോളം പറത്തിയിട്ടുണ്ട്. മിറാജ് 2000 വിമാനങ്ങള്‍ 2,300 മണിക്കൂറുകളോളം പറത്തിയിട്ടുള്ള ഏയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഈ വിഭാഗത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡിനുടമയുമാണ്.
'ശബരിമല' ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന് ബിജെപി
ഡസാല്‍ട്ട് ഏവിയേഷന്‍ ഇന്ത്യക്കായി നിര്‍മ്മിച്ച റാഫേല്‍ യുദ്ധ വിമാനം ആദ്യമായി പറത്തിയ വ്യക്തിയെന്ന ബഹുമതിയും രഘുനാഥ് നമ്പ്യാര്‍ കഴിഞ്ഞമാസം സ്വന്തമാക്കിയിരുന്നു. പാരിസില്‍ വെച്ചായിരുന്നു റാഫേല്‍ വിമാനങ്ങളുടെ കാര്യക്ഷമത രഘുനാഥന്‍ നമ്പ്യാര്‍ പരീക്ഷിച്ചത്. 2017 മാര്‍ച്ച് ഒന്നിനാണ് ഇദ്ദേഹം ഡെപ്യൂട്ടി ചീഫായി ചുമതലയേല്‍ക്കുന്നത്.
കമ്മ്യൂണിസ്റ്റ് നേതാക്കളായ എകെജിയുമായും ഇകെ നായനാരുമായും ഏറെ അടുപ്പമുള്ള കണ്ണൂരിലെ ആയില്ലത്ത് കുടുംബാംഗമാണ് രഘുനാഥ് നമ്പ്യാര്‍. 1980 ലാണ് ഇദ്ദേഹം ഏയര്‍ഫോഴ്‌സില്‍ അംഗമാകുന്നത്. വിശിഷ്ട സേവനത്തിനുള്ള അതി വിശിഷ്ട സേവാ മെഡലും, വായു സേനാ മെഡലും സ്വന്തമാക്കിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
First published:
October 28, 2018, 12:33 PM IST