തിരുവനന്തപുരത്തും പാലക്കാടുമായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

Last Updated:

തിരുവനന്തപുരം കരമനയാറ്റിൽ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാർഥിയുമാണ് മുങ്ങിമരിച്ചത്. പാലക്കാട് പ്ലസ് ടു വിദ്യാർഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് റോഷൻ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിൻപുഴയിലായിരുന്നു അപകടം. തിരുവനന്തപുരം കരമനയാറ്റിൽ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.
ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷൻ. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷൻ പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത മുഹമ്മദ് റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാൽ ശ്രമം വിഫലമായി.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മുഹമ്മദ് റോഷൻ. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അർഷക് അലിയാണ് സഹോദരൻ.
advertisement
മറ്റൊരു സംഭവത്തിൽ ജനുവരി എട്ടിന് ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലത്ത് മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്.
advertisement
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് റിപ്പോർട്ട് ചെയ്തിരുന്നു. പമ്പയാറ്റിലെ തിരുവല്ല കിച്ചേരിവാൽ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവിൽ കടവിൽ നിന്നും നൂറു മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
advertisement
ജനുവരി 16ന് പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തും പാലക്കാടുമായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement