പെരിയ ഇരട്ടക്കൊല: അഞ്ചുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
Last Updated:
നേരത്തെ പിടിയിലായ സജി ജോര്‍ജിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. സുരേഷ്, ജിജിന്‍, അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയൻ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സജി ജോർജും നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം, സജി ജോര്‍ജിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സജി ജോർജാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത്. സജി ജോർജ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നും കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കാനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2019 5:25 PM IST