LIVE -ശബരിമല നട അടച്ചു; ഇന്ന് മലകയറാനെത്തിയത് അഞ്ച് യുവതികൾ
Last Updated:
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. രാത്രി ഒമ്പതരയോടെയാണ് നട അടച്ചത്. തുലാമാസ പൂജയുടെ അവസാനദിവസമായ ഇന്നും അയ്യപ്പ ദർശനത്തിനായി യുവതികളുടെ ശ്രമമുണ്ടായി. ആന്ധ്രയിലെ ഏലൂരുവിൽനിന്നുള്ള നാലു യുവതികളും കോട്ടയത്തുനിന്ന് ഒരാളുമാണ് ഇന്നു മല കയറാൻ ശ്രമിച്ചത്. ആന്ധ്രയിൽനിന്ന് എത്തിയ സംഘത്തിൽ നാലു യുവതികളുണ്ടായിരുന്നു. ഇവർ മലകയറിയെങ്കിലും പാതിവഴിക്ക് പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. സംഘത്തിൽ മൂന്നു പേരെ ചെളിക്കുഴിയിൽനിന്നു ഗുരുസ്വാമിമാരുടെ സംഘമാണ് തിരിച്ചയച്ചത്. അതേസമയം, ശബരിമല ദർശനത്തിനായി പുറപ്പെട്ട കോട്ടയം സ്വദേശി ബിന്ദു ടി. വാസുവിനെയും പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞു. ബിന്ദുവിനെ എരുമേലിയിൽനിന്നു മുണ്ടക്കയത്താണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് പമ്പയിലേക്കു കൊണ്ടുപോകവെ വട്ടപ്പാറ എന്ന സ്ഥലത്തുവച്ച് എരുമേലിയിൽനിന്ന് ഇവരെ പിന്തുടർന്ന പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തടഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. സുപ്രീംകോടയിലെ നടപടികൾ ഏകോപിപ്പിക്കാൻ ദേവസ്വം കമ്മീഷണർ ഉടൻ ഡൽഹിക്ക് പോകും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2018 7:53 AM IST


