Food Poison | വീണ്ടും ഭക്ഷ്യവിഷബാധ; വയനാട്ടിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

Last Updated:

ആരോഗവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കൂടുതൽ പരിശോധനകൾക്കായി സംഘം സാമ്പിളുകൾ ശേഖരിച്ചു

കൽപ്പറ്റ: വയനാട്ടിൽ (Wayanad) എത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുടർന്ന് വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇവിടെ ആരോഗവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കൂടുതൽ പരിശോധനകൾക്കായി സംഘം സാമ്പിളുകൾ ശേഖരിച്ചു.
എന്നാൽ ഇന്നലെ പുറത്തു നിന്നെത്തിയവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നൽകി. ഭക്ഷ്യ വിഷബാധയെ തുടർന്ന് 18 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.
advertisement
കമ്പളക്കാട് നിന്നും ഭക്ഷണം കഴിച്ചവർക്ക് മാത്രമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്നും, കമ്പളക്കാട് നിന്നും കഴിക്കാതെ മേപ്പാടിയിൽ നിന്നു മാത്രം ഭക്ഷണം കഴിച്ചവർക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സംഘാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
ചിക്കന്‍ വേവിക്കാന്‍ മെക്കനൈസ്ഡ് മെഷീന്‍ വേണം; മയണൈസിൽ പച്ച മുട്ട വേണ്ട; ഷവർമ ഉണ്ടാക്കാൻ പുതിയ മാർഗനിർദേശം
സംസ്ഥാനത്ത് ഷവര്‍മ (Shawarma) ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Minister Veena George). പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം.
advertisement
പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Food Poison | വീണ്ടും ഭക്ഷ്യവിഷബാധ; വയനാട്ടിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement