അടിപൊളി ഫുഡ് കഴിക്കുന്നവർ അറിയാൻ; മുപ്പത് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു
Last Updated:
അട്ടക്കുളങ്ങരയിലെ ബുഹാരി, ദാവത്ത്, ബിസ്മി, ഇഫ്ത്താർ, സൺവ്യൂ പാളയത്തെ എം.ആർ.എ, സംസം, ആര്യാസ്, ആയുർവേദ കോളേജ് ജംങ്ഷനിലെ ഓപ്പൺ ഹൌസ്, സഫാരി എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗമാണ് റെയ്ഡ് ചെയ്തു പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഒരിടത്ത് സ്പ്രേ പെയിൻറ് കട്ടിപിടിക്കാതിരിക്കാൻ സൂക്ഷിച്ചിരുന്നത് ഭക്ഷണ സാമഗ്രികൾക്കൊപ്പം ഫ്രീസറിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം പഴക്കമുള്ള മാംസവും പിടിച്ചെടുത്തവയിൽപ്പെടുന്നു. ഹോട്ടലുകളുടെ അടുക്കളയോടു ചേര്‍ന്നു മാലിന്യ ശേഖരവും കണ്ടെത്തി. ഹോട്ടലുടമകൾക്ക് നോട്ടീസ് നൽകുമെന്നും കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മേയർ വി കെ പ്രശാന്ത് പറഞ്ഞു.
അട്ടക്കുളങ്ങരയിലെ ബുഹാരി, ദാവത്ത്, ബിസ്മി, ഇഫ്ത്താർ, സൺവ്യൂ പാളയത്തെ എം.ആർ.എ, സംസം, ആര്യാസ്, ആയുർവേദ കോളേജ് ജംങ്ഷനിലെ ഓപ്പൺ ഹൌസ്, സഫാരി എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ആയിരങ്ങള്‍ ദിവസേന ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലുകളാണിത്. അര്‍ധരാത്രി പോലും വലിയ തിരക്കുള്ളവ. ഇവരാണ് ഏറ്റവും മോശമായ ഭക്ഷണം വിളമ്പി ജനങ്ങളെ വഞ്ചിക്കുന്നത്.
ദിവസങ്ങള്‍ പഴക്കമുള്ള മാംസവും ക്യാരിബാഗുകളിലാക്കി ഓണ്‍ലൈന്‍ ശൃംഖലകള്‍ വഴി വില്പനയ്ക്കു വച്ചിരിക്കുന്ന തലേദിവസത്തെ ഭക്ഷണവും റെയ്ഡിൽ കണ്ടെത്തി. ശുചിത്വം എന്തെന്നറിയാത്ത ജീവനക്കാരാണ് ഹോട്ടലിലുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
advertisement
30 ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയെന്നും പരിശോധന തുടരുമെന്നും മേയർ വി.കെ.പ്രശാന്ത് പറഞ്ഞു. പഴകിയ ഭക്ഷണത്തിനു പുറമേ ഹോട്ടലുകളുടെ അടുക്കളയോടു ചേര്‍ന്നു മാലിന്യ ശേഖരവും കണ്ടെത്തി. എട്ടു സ്‌ക്വാഡുകളാണ് ഇന്നു പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2019 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടിപൊളി ഫുഡ് കഴിക്കുന്നവർ അറിയാൻ; മുപ്പത് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു


