കാസർഗോഡ് ഭർത്താവിന്റെ മർദനത്തിനിരയായത് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പല ദിവസങ്ങളിലും ഭർത്താവ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് ഭാര്യ പറയുന്നു
കാസർഗോഡ് നീലേശ്വരത്ത് ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്. കമൻറ് ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത് .
സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബിൽ ഇവർക്ക് 51,000 ഫോളോവേഴ്സുണ്ട്. ഇതിലെ വരുമാനം കൊണ്ടാണ് മകൻ അടങ്ങുന്ന കുടുംബം പോറ്റുന്നത്. 2023ൽ ഭർത്താവ് രഘുവിനെതിരെ വീട്ടമ്മ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ആ കേസിൽ പൊലീസ് ഇയാൾക്ക് താക്കീതും നൽകിയതാണ്. ഒരേ വീട്ടിൽ തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. എന്നാൽ പല ദിവസങ്ങളിലും ഇയാൾ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യന്നത് പതിവാണ് എന്ന് ഭാര്യ ന്യൂസ് 18 നോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബിൽ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
advertisement
തന്റെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിട്ടത് ചോദ്യം ചെയ്തതിനാണ് ഭർത്താവ് മർദിച്ചതെന്ന് യുവതി പറയുന്നു. യൂട്യൂബിൽ ഇയാൾ പതിവായി മോശം കമന്റ് ഇടാറുണ്ടെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്.
തൈക്കടപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആണ് ഭർത്താവ് രഘുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. ഭാര്യയെ തടഞ്ഞു നിർത്തി മുടിക്ക് കുത്തിപ്പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പൊലീസ് എഫ്ഐആർ. ബിഎൻഎസ് 126 (2),115 (2) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
July 04, 2025 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ഭർത്താവിന്റെ മർദനത്തിനിരയായത് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗർ