മലപ്പുറം: ഫുട്ബോൾ മത്സരങ്ങളിൽ മികവ് കാട്ടിയ പ്രമുഖ ഫുട്ബോൾ താരം കെ.പി. സുബൈറിന് തെരഞ്ഞെടുപ്പിൽ തോൽവി. മലപ്പുറം ജില്ലയിലെ പറപ്പൂര് പഞ്ചായത്തിലെ ആസാദ് നഗറില് ലീഗ് സ്ഥാനാര്ഥിയായിരുന്നു സുബൈർ.
കേരള സന്തോഷ് ട്രോഫി ടീമിന്റെയും കൊല്ക്കത്ത ക്ലബുകളുടെയും മുന്നേറ്റനിരയില് കരുത്തുകാട്ടിയ താരമായിരുന്നു കെ.പി. സുബൈർ. 68 വോട്ടിനാണ് എല്.ഡി.എഫിലെ അബ്ദുല് കബീര് മാസ്റ്ററോട് സുബൈര് പരാജയപ്പെട്ടത്. ആസാദ് നഗര് യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി കൂടിയാണ് സുബൈര്.
Also Read
'തോറ്റാല് തോറ്റെന്നു പറയണം, അതാണ് അന്തസ്'; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്2010ല് കൊയമ്പത്തൂരിലും 2011ല് കൊല്ക്കത്തയിലും നടന്ന സന്തോഷ് ട്രോഫി ടൂര്ണമെന്റുകളില് കേരള ജഴ്സിയണിഞ്ഞിട്ടുണ്ട്. കൊല്ക്കത്ത മുഹമ്മദന് സ്പോര്ട്ടിങ് ക്ലബ്, ഭവാനിപൂര് എഫ്.സി, ഐ.ടി.ഐ ബാംഗ്ലൂര് തുടങ്ങിയ ടീമുകള്ക്കുവേണ്ടി ഐ ലീഗും കളിച്ചു. വിവിധ ഫുട്ബാള് അക്കാദമിയില് പരിശീലകനായി ഇപ്പോഴും രംഗത്തുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.