തിരുവനന്തപുരം ജില്ലാ ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം

Last Updated:

സിപിഎമ്മില്‍ ചേരുമെന്നും ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീൺ വ്യക്തമാക്കി

തിരുവനന്തപുരം: നേതൃത്വം അവഗണിക്കുന്നെന്ന പരാതി ഉന്നയിച്ച് തിരുവനന്തപുരത്തെ ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു. വലിയശാല പ്രവീണ്‍ ആണ് ബി.ജെ.പിയിൽ നിന്നും രാജി പ്രഖ്യാപിച്ചത്. താൻ സിപിഎമ്മില്‍ ചേരുമെന്നും ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീൺ വ്യക്തമാക്കിയിട്ടുണ്ട്.
ഏറെക്കാലമായി പാർട്ടി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നെന്നാണ് പ്രവീൺ ആരോപിക്കുന്നത്. കൃഷ്ണദാസ് പക്ഷക്കാരനായ  പ്രവീണ്‍ ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ഏറ്റവുമധികം വോട്ട് നേടിയിരുന്നു. എന്നാൽ പാർട്ടിയിലെ പടലപ്പിണക്കത്തെ തുടർന്ന് ഒഴിവാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് രാജി നല്‍കിയിട്ടുണ്ട്.അതേസമയം പ്രവീണിന്റെ രാജദി സംബന്ധിച്ച് ബി.ജെ.പി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ജില്ലാ ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement