ബി.ജെ.പി നേതൃത്വം കാവിഷാൾ അണിയിച്ച് 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും കോൺഗ്രസിൽ

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ബി.ജെ.പി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചത്.

News18 Malayalam | news18-malayalam
Updated: October 18, 2020, 5:04 PM IST
ബി.ജെ.പി നേതൃത്വം കാവിഷാൾ അണിയിച്ച്  24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും കോൺഗ്രസിൽ
News18
  • Share this:
തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോട് കലഹിച്ച് ബി.ജെ.പിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് 24 മണിക്കൂർ തികയും മുൻപ് വീണ്ടും കൂറുമാറി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. വെള്ളിയാഴ്ച തിരുവനന്തുപുരത്ത് ബി.ജെ.പി ആസ്ഥാനത്തെത്തി കൂറുമാറ്റം പ്രഖ്യാപിച്ച നേതാവാണ് തൊട്ടടുത്ത ദിവസം കോൺഗ്രസിൽ മടങ്ങിയെത്തിയത്.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ബി.ജെ.പി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് കാവി ഷാൾ അണിയിച്ചാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ രാജേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

Related News തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വി.വി. രാജേഷ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട പരാതിയിൽ സസ്പെന്‍ഡ് ചെയ്തിരുന്നെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

Also Read കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ


ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് പിന്നാലെ മിഥുന്‍ തിരികെ കോണ്‍ഗ്രസിലെക്കെത്തുകയായിരുന്നു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Published by: Aneesh Anirudhan
First published: October 18, 2020, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading