എൻ വാസു ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ്; മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് SIT
- Published by:Rajesh V
- news18-malayalam
Last Updated:
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസു റിമാൻഡിൽ. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എൻ വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വാസുവിവനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളും ആദ്യ ഉന്നതനുമാണ് എൻ വാസു.
ഇതും വായിക്കുക: എൻ വാസു; 27ാമത്തെ വയസിൽ പഞ്ചായത്ത് പ്രസിഡന്റ്; 67ാമത്തെ വയസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഒടുവിൽ സ്വർണക്കൊള്ളയിൽ പ്രതി
സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖയിൽനിന്ന് ഒഴിവാക്കി ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാർശ നൽകിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ എൻ വാസു ഇടപെടൽ നടത്തിയെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. മറ്റു പ്രതികളുമായി ചേർന്ന് എൻ വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും എസ്ഐടി പറയുന്നു.
advertisement
വൈകുന്നേരം 7.10 ഓടെയാണ് എൻ വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്. ചേംബറിലാണ് ജഡ്ജിക്കുമുന്നിൽ എൻ വാസുവിനെ ഹാജരാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്.
ഇതും വായിക്കുക: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മീഷണറായിരുന്ന വാസു 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നും ആരോപണമുയർന്നിരുന്നു.
advertisement
Summary: N. Vasu, the former Travancore Devaswom Board (TDB) President and Commissioner, who was arrested in the Sabarimala gold misappropriation case, has been remanded. The remand report submitted by the special investigation team contains serious findings. The report states that the accused conspired with other perpetrators, resulting in financial loss to the Board.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 11, 2025 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ വാസു ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ്; മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് SIT


