'പാർക്കിംഗ് MLA ബോർഡ് ഉള്ളവർക്ക്; 'നിയമസഭാംഗം' പാർക്ക് ചെയ്യാൻ പാടില്ല; നിയമസഭയിലെ വിചിത്ര വാദത്തിൻ്റെ കഥയുമായി മുൻമന്ത്രി
- Published by:Sarika N
- news18-malayalam
Last Updated:
2018 മുതൽ ഉപയോഗിക്കുന്ന കാറിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്
തിരുവനന്തപുരം: നിയമസഭാ വളപ്പിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് മുൻ മന്ത്രിയും തിരുവല്ല എം.എൽ.എയുമായ മാത്യു ടി. തോമസ്. എം.എൽ.എ എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ മാത്രമേ വാഹനങ്ങൾക്ക് 'ഗമ' ലഭിക്കൂ എന്ന ഡ്രൈവർ വിഷ്ണുവിന്റെ ഉപദേശം എത്രത്തോളം ശരിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
2018 മുതൽ ഉപയോഗിക്കുന്ന കാറിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഇതുവരെ 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു. സഭയുടെ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ, തന്നെ അത്ര പരിചയമില്ലാത്ത ഒരു വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ വിനയത്തോടെ തടയുകയായിരുന്നു. "ഇവിടെ എം.എൽ.എമാരുടെ വാഹനങ്ങൾക്ക് മാത്രമേ പാർക്കിംഗ് അനുവദിക്കൂ" എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. നിയമസഭാ അംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എം.എൽ.എയുടെ ചോദ്യത്തിന്, എം.എൽ.എമാരുടെ വാഹനം മാത്രമേ പറ്റൂ എന്ന് ഉദ്യോഗസ്ഥൻ ആവർത്തിച്ചു. വാഹനത്തിൽ മലയാളത്തിൽ ബോർഡ് വെച്ചതാകാം ഇതിന് കാരണമെന്ന് അദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചു. നിലവിൽ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷൻ കൂടിയാണ് മാത്യു ടി. തോമസ്.
advertisement
അതേസമയം, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ എന്ന റെക്കോർഡിന് ഉടമയാണ് മാത്യു ടി. തോമസ്. 1987-ൽ തന്റെ 25-ാം വയസ്സിലാണ് അദ്ദേഹം തിരുവല്ലയിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയത്. 2006 മുതൽ തുടർച്ചയായി എം.എൽ.എയായ അദ്ദേഹം രണ്ടുതവണ മന്ത്രിയുമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 05, 2026 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർക്കിംഗ് MLA ബോർഡ് ഉള്ളവർക്ക്; 'നിയമസഭാംഗം' പാർക്ക് ചെയ്യാൻ പാടില്ല; നിയമസഭയിലെ വിചിത്ര വാദത്തിൻ്റെ കഥയുമായി മുൻമന്ത്രി







