Covid 19 | കോവിഡ് വ്യാപനം; നാല് ജില്ലകള്‍ കൂടി 'സി' കാറ്റഗറിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Last Updated:

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നാല് ജില്ലകളിലേക്ക് കൂടി. നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍ തുടരും. സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമൂദായിക, പൊതുപരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
advertisement
Covid Vaccine | കോവിഡ് വാക്‌സിന്‍ വിപണിയിലേക്ക്; വാക്‌സിന്‍ വില ഏകീകരിച്ചേക്കും; ഒരു ഡോസിന് 275 രൂപ
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ പൊചു വിപണിയില്‍ ലഭ്യമാകുന്നതിനു മുന്‍പ് വാക്‌സിനുകളുടെ വില ഏകീകരിച്ചേക്കും. അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കോവാക്‌സിന്‍, കോവീഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 300 രൂപയ്ക്കു താഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ല.
advertisement
ചുരുങ്ങിയ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 19ഓടെ ഇരുവാക്‌സിനുകളും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.
205 രൂപയ്ക്കാണ് നിലവില്‍ സര്‍ക്കാര്‍ ഇരുവാക്‌സിനുകളും വാങ്ങുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്ത് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
advertisement
ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്‌സിന്റെ ഒരു ഡോസിന് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും കോവീഷീല്‍ഡിന് 780 രൂപയുമാണ് ഈടാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | കോവിഡ് വ്യാപനം; നാല് ജില്ലകള്‍ കൂടി 'സി' കാറ്റഗറിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement