Sister Lini | സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് നാലാണ്ട്; അനുസ്മരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21 ലിനി നിപ വൈറസ് ബാധിച്ച് മരണപ്പെട്ടത്.
കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാല് വര്‍ഷം മുമ്പ് നിപയ്ക്കെതിരെയുള്ള പോരാട്ടത്തിനിടയിലാണ് ലിനി മരണപ്പെട്ടത്. നിപയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് ലിനിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21 ലിനി നിപ വൈറസ് ബാധിച്ച് മരണപ്പെട്ടത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെയാണ് സംസ്കരിച്ചത്.
കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ലിനിയുടെ ഓര്‍മ്മകളില്‍ കഴിഞ്ഞ നാളുകളിലത്രയും ലിനിയുടെ കൈ പടയില്‍ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.
advertisement
2018 മേയ് 19-നാണ് നിപയുടെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായത്. 20-ന് പുണെയില്‍ നിന്നുള്ള റിസള്‍ട്ടുകൂടി ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2022 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Lini | സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് നാലാണ്ട്; അനുസ്മരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്