വിശക്കുന്നവരെ തേടി അന്നവുമായി അവർ വരുന്നു; ഹംഗർ ഹണ്ടുമായി ഫാ. ഡേവിസ് ചിറമ്മേൽ

Last Updated:

ഈ നാട്ടിൽ ആരും വിശന്നിരിക്കില്ല എന്നത് ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഈ നല്ല ഇടയൻ പറയുന്നു.

എല്ലാ മാസവും ഒന്നാം തീയതി അവർ ഇറങ്ങും. വിശക്കുന്നവരെ അന്വേഷിച്ച്. കേരളത്തിൽ അങ്ങോളം ഇങ്ങോളം. എല്ലാ അഗതി മന്ദിരങ്ങളിലും അവർ കയറിയിറങ്ങും. വിശന്നിരിക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകും. ഫാ ഡേവിസ് ചിറമ്മേലിന്റെ നേതൃത്വത്തിലാണ് ഹംഗർ ഹണ്ട് എന്ന പേരിൽ ക്യാംപയിൻ ആരംഭിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച പദ്ധതിയിൽ ഒറ്റ ദിവസം 20,000 പേർക്ക് ഭക്ഷണം നൽകി. പദ്ധതിയുടെ രണ്ടാംഘട്ടം ഫെബ്രുവരി ഒന്നിന് നടപ്പാക്കും.
അന്നും കേരളത്തിലുടനീളം 20,000 പേർക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. ഹംഗർ ഹണ്ടിലേക്ക് പണം സമാഹരിക്കാൻ ഇക്കഴിഞ്ഞ ദിവസം ഫാ. ഡേവിസ് ചിറമ്മേൽ ഒരു ഫേസ് ബുക്ക് ലൈവ് ഇട്ടിരുന്നു. വൺ ഡേ വൺ മീൽ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. വിയ്യൂർ സെൻട്രൽ ജയിലിലെ സുപ്രണ്ടിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സംഭാവന ചെയ്യൂ എന്നായിരുന്നു ഫാദർ ആഹ്വാനം ചെയ്തത്.
ഒരാൾക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണത്തിനുള്ള പണം വരെ പലരും സംഭാവന ചെയ്തു. ഫാദർ ഡേവിസ് ചിറമ്മേൽ വൃക്ക ദാനം ചെയ്തിട്ട് ഇക്കഴിഞ്ഞ നവംബർ 30ന് 11 വർഷം പൂർത്തിയായി. ഫാദറിന് ഇക്കഴിഞ്ഞ ഡിസംബർ 30ന് 60 വയസു തികഞ്ഞു. അതോടനുബന്ധിച്ച് വിശക്കുന്നവന് അന്നം നൽകുന്ന ഒരു പദ്ധതി ആരംഭിക്കാൻ ഫാദർ തീരുമാനിക്കുകയായിരുന്നു.
advertisement
advertisement
ക്ലോത്ത് ബാങ്ക് Vs ഫുഡ് ബാങ്ക്
അങ്ങനെ ആരംഭിച്ച സംരംഭമാണ് ക്ലോത്ത് ബാങ്ക് Vs ഫുഡ് ബാങ്ക്. അമേരിക്കയിലും മറ്റുമുള്ള ഗുഡ് വിൽ ഷോപ്പിന്റെ മാതൃകയിൽ ആരംഭിച്ച സെന്ററിലേക്ക് ജനങ്ങളിൽ നിന്ന് അവർക്ക് ആവശ്യമില്ലാത്ത പുതിയതും പഴയതുമായ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു. ഫാദറിന്റെ ആഹ്വാനപ്രകാരം ഇത്തരം സെന്ററിലേക്ക് നിരവധി വസ്ത്രങ്ങൾ എത്തി. ഇവ പ്രത്യേക കടകളിലൂടെ ചെറിയ വിലയ്ക്ക് വിൽപന നടത്തുന്നു.
ഇത്തരത്തിൽ മൂന്ന് ഷോപ്പുകൾ ഇതിനകം തുറന്നു. ഇതുവഴി ലഭിക്കുന്ന പണം വിശക്കുന്നവന് മുന്നിൽ അന്നമായി എത്തിക്കുകയും ചെയ്യുന്നു ഇദ്ദേഹം.
advertisement
വൺ ഡേ വൺ മീൽ
അങ്ങനെയിരിക്കെയാണ് മകൻ പൂട്ടിയിട്ട ഒരു പിതാവ് ഭക്ഷണം കിട്ടാതെ മരിച്ചു എന്ന വാർത്ത വന്നത്. ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല ചിറമ്മേൽ അച്ചന്. ഇവിടെ ആരും വിശന്നിരിക്കാൻ പാടില്ല. അതിനാൽ അദ്ദേഹം ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു. ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണം സംഭാവന ചെയ്യൂ എന്ന്. ഭക്ഷണം തയാറാക്കുന്നത് ജയിലുകളിലാണ്. 65 രൂപയുടെ ബിരിയാണിയാണ് ജയിലിൽ തയ്യാറാക്കുന്നത്. ഭക്ഷണ വിതരണ ചുമതല വൈഎംസിഎയും ഏറ്റെടുത്തു. പണം സമാഹരിക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പേരിൽ അക്കൗണ്ടും തുടങ്ങി.
advertisement
അക്കൗണ്ടിലേക്ക് സുമനസുകളിൽ നിന്ന് പണം പ്രവഹിക്കുന്നുണ്ടെന്ന് ചിറമ്മേൽ അച്ചൻ പറയുന്നു. ആ പണം ഉപയോഗിച്ച് ജയിലുകളിൽ തയ്യാറാക്കുന്ന ബിരിയാണിയുമായി വിശക്കുന്നവരെ തേടി വീണ്ടും ഇറങ്ങും ഇവർ. ഈ ഫെബ്രുവരി ഒന്നിന് 20,000 പേർക്കുള്ള ഭക്ഷണവുമായാണ് ഇവർ എത്തുക. വിശക്കുന്നവരുടെ വയറും മനസും നിറച്ച് അവർ മടങ്ങും. വീണ്ടും അടുത്ത മാസം ഒന്നാം തീയതി അവർ ഇറങ്ങും വിശക്കുന്നവരെ തേടി. പണം സമാഹരിക്കാൻ ക്ലോത്ത് ബാങ്ക് സംസ്ഥാനത്ത് ഉടനീളം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഫാ. ചിറമ്മേൽ. ഒപ്പം വൺ ഡേ വൺ മീൽ സുമനസുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയും ഈ നല്ല മനുഷ്യന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഈ നാട്ടിൽ ആരും വിശന്നിരിക്കില്ല എന്നത് ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഈ നല്ല ഇടയൻ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശക്കുന്നവരെ തേടി അന്നവുമായി അവർ വരുന്നു; ഹംഗർ ഹണ്ടുമായി ഫാ. ഡേവിസ് ചിറമ്മേൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement