കൈവെട്ടുകേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; കൈവെട്ടിയ പ്രതിയെ ഒളിവിലിരിക്കാൻ സഹായിച്ചത് പോപ്പുലർ ഫ്രണ്ട്

Last Updated:

ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് എൻഐഎ

News18
News18
എറണാകുളം: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തീരുമാനിച്ചു. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സഹായിച്ചതായി സവാദ് മൊഴി നൽകിയതിനെ തുടർന്നാണ് എൻ.ഐ.എയുടെ ഈ സുപ്രധാന നീക്കം.
ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് 2010-ലാണ് പ്രൊഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിനുശേഷം 14 വർഷത്തോളം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024-ലാണ് എൻഐഎ പിടികൂടുന്നത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലുമായി ഒളിവിൽ കഴിയാൻ തനിക്ക് സഹായം ലഭിച്ചെന്നാണ് സവാദ് എൻഐഎക്ക് മൊഴി നൽകിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
എങ്കിലും, സവാദിന്റെ വിചാരണ മനഃപൂർവം വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ശ്രമമാണിതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ശക്തമായ നിലപാടെടുത്തു.
advertisement
അതേസമയം, ഈ കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് എൻഐഎ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈവെട്ടുകേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; കൈവെട്ടിയ പ്രതിയെ ഒളിവിലിരിക്കാൻ സഹായിച്ചത് പോപ്പുലർ ഫ്രണ്ട്
Next Article
advertisement
പാലക്കാട് സിപിഎം പ്രവർത്തകൻ‌ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയിൽ
പാലക്കാട് സിപിഎം പ്രവർത്തകൻ‌ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയിൽ
  • പാലക്കാട് പടലിക്കാട് സ്വദേശി ശിവൻ (40) തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  • മരണകാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല, മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശിവനെ പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മരിച്ചനിലയിൽ കണ്ടു.

View All
advertisement